
ശിവപഞ്ചാക്ഷര സ്‌തോത്രം (1)
ഓംകാരം ബിന്ദുസംയുക്തം
നിത്യം ഗായന്തി യോഗിന:
കാമദം മോക്ഷദം ചൈവ
ഓംകാരായ നമോ നമ:
നമന്തി ഋഷയോ ദേവാ:
നമന്ത്യപ്‌സരസാം ഗണാ:
നരാ നമന്തി ദേവേശം
നകാരായ നമോ നമ:
മഹാദേവം മഹാത്മാനം
മഹാധ്യാനപരായണം
മഹാപാപഹരം ദേവം
മകാരയ നമോ നമ:
ശിവം ശാന്തം ജഗന്നാഥം
ലോകാനുഗ്രഹ കാരകം
ശിവമേകപദം നിത്യം
ശികാരായ നമോ നമ:
വാഹനം വൃഷഭോ യസ്യ
വാസുകി: കണ്ഠഭൂഷണം
വാമേ ശക്തിധരോ ദേവ:
വകാരായ നമോ നമ:
യത്ര യത്ര സ്ഥിതോ ദേവ:
സര്‍വ്വവ്യാപീ മഹേശ്വര:
യോ ഗുരു: സര്‍വദേവാനാം
യകാരായ നമോ നമ:
ഫലശ്രുതി
ഷഡക്ഷരമിദം സ്‌തോത്രം
യ: പഠേത് ശിവസന്നിധൌ
ശിവലോകം അവാപ്‌നോതി
ശിവേന സഹമോദതേ.
ശിവപഞ്ചാക്ഷര സ്‌തോത്രം (2)
നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്‌മാംഗരാംഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്‌മൈ ന കാരായ നമ:ശിവായ
മന്ദാകിനീ സലില ചന്ദന ചര്‍ച്ചിതായ
നന്ദീശ്വരപ്രമഥനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്‌മൈ മ കാരായ നമ:ശിവായ
ശിവായ ഗൌരീ വദനാരവിന്ദ
സൂര്യായ ദക്ഷാധ്വര നാശനായ
ശ്രീ നീലകണ്ഠായ വൃഷധ്വജായ
തസ്‌മൈ ശി കാരായ നമ:ശിവായ
വസിഷ്ഠ കുംഭോദ്‌ഭവ ഗൌതമാര്യ
മുനീന്ദ്ര ദേവാര്‍ച്ചിത ശേഖരായ
ചന്ദ്രാര്‍ക്ക വൈശ്വാനരലോചനായ
തസ്‌മൈ വ കാരായ നമ:ശിവായ
യക്ഷസ്വരൂപായ ജടാധരായ
പിനാകഹസ്‌തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്‌മൈ യ കാരായ നമ:ശിവായ
16 comments:
ശിവം ശാന്തം ജഗന്നാഥം
ലോകാനുഗ്രഹ കാരകം
ശിവമേകപദം നിത്യം
ശികാരായ നമോ നമ:
ഇതു വായിച്ചപ്പോള്‍ കൊച്ചുന്നാളിലെ അമ്മൂമ്മയും അമ്മയുമൊക്കെ ചൊല്ലിക്കേട്ടിട്ടുള്ള ഒരു ശിവപഞ്ചാക്ഷര കീര്‍ത്തനം കൂടി ഓര്‍മ്മവരുന്നു.
നമഃശിവായ ആദിയായൊരക്ഷരങ്ങള്‍കൊണ്ടു ഞാന്‍
ചുരുക്കിനല്ല കീര്‍ത്തനങ്ങള്‍ ചെല്ലുവാന്‍ ഗണേശനും,
മനസ്സില്‍ വന്നുദിപ്പതിന്നനുഗ്രഹിക്ക വാണിയും
നമഃശിവായ പാര്‍വ്വതീശ പാപനാശനാ ഹരേ
മനുഷ്യനായി മന്നില്‍വന്നു ഞാന്‍ പിറന്നകാരണം,
മനപ്രസാദമില്ലെനിക്കു വ്യാധികൊണ്ടൊരിക്കലും,
മുഴുത്തുവന്ന വ്യാധി വേരറുത്തുശാന്തിനല്‍കണം
നമഃശിവായ പാര്‍വ്വതീശ പാപനാശനാ ഹരേ
ശിവായയെന്നോരക്ഷരങ്ങള്‍ ഓതുവാനനുഗ്രഹിക്കണം,
ശിവാകൃപാകടാക്ഷമറ്റെനിക്കുമില്ലൊരാശ്രയം,
ശിവായശംഭുവിന്‍പദാരവിന്തമോടു ചേര്‍ക്കണം
നമഃശിവായ പാര്‍വ്വതീശ പാപനാശനാ ഹരേ
വലിയമാമലമകളെ വാമഭാഗെ വെച്ചതും
വഴിയൊടുപകുത്തുപാതിദേഹവും കൊടുത്തതും,
വഴിയോടങ്ങു ഗംഗചന്ദ്രമൌലിയില്‍ ധരിച്ചതും,
നമഃശിവായ പാര്‍വ്വതീശ പാപനാശനാ ഹരേ
യമന്‍ വരുന്നനേരം അങ്ങെനിക്കു പേടിപോക്കണം,
എരിഞ്ഞകണ്ണില്‍ അഗ്നിപോലെ യമനെയൊന്നു നോക്കണം,
ഇണങ്ങിവന്ന ദേഹി ദേഹമോടു വേര്‍പെടുമ്പോഴും,
നമഃശിവായ പാര്‍വ്വതീശ പാപനാശനാ ഹരേ
ഇതാ വേറൊന്ന്:
നളിനശരന്‍ തന്‍ തിരുവുടലഴകൊടു
നയനം തന്നിലരിച്ചവനേ ജയ
നരകാന്തക ജയ നരപാലക ജയ
ഗിരിജാവരജയ ശിവശങ്കര ജയ
മതികലചൂടും പിരിജട തന്നില്‍
സുരനദി ചേര്‍ത്തൊരു പരമ വിഭോ ജയ
-നരകാന്തക....
ശില്‍പ്പം കോലിന മാനും മഴുവും
തൃക്കൈ തന്നിലേടുത്തവനേ ജയ
-നരകാന്തക......
വാമതൃത്തുട തന്മേലഴകൊടു
പാര്‍വ്വതിയെക്കുടി വച്ചവനേ ജയ
-നരകാന്തക....
യമപുരമഴകൊടു ത്രിപുരാദികളെ
പരിചൊടു ചേര്‍ത്തൊരു പരമവിഭോ ജയ
-നരകാന്തക....
‘നയനം തന്നിലെരിച്ചവനേ” എന്നു തിരുത്തിവായിക്കണം.
അന്തകാസുരാന്തകാ എന്ന കീർത്തനം ആരെങ്കിലും തരാമോ........പ്ലീസ്......
ശിവസ്തുതി
പാഹിമാം പരാല്പരാ ഗിരീശ ഭക്തവത്സലാ
ദേഹിമേ സദാശിവാ നമഃശിവായ പാഹിമാം
പല്ലവി
അന്തകാസുരാന്തകാ മുരാന്തകാദിവന്ദിതാ
ചിന്തനീയവിഗ്രഹാ ഭവാന്റെ പുണ്യനാമകീർത്തനം
അന്തിനേരമാദരേണ ചൊല്ലിടുന്നു ഞാനിതാ
ബന്ധുവത്സലാ പ്രഭോ നമഃശിവായപാഹിമാം
ആർത്തരക്ഷകാ മഹേശ വിശ്വനായകാ ഭവൽ
സ്തോത്രമന്ത്രമാദരേണ നിത്യവും ജപിയ്ക്കുവാൻ
മൃത്യുശാസനാ കനിഞ്ഞനുഗ്രഹിക്ക ദൈവമേ
കൃത്തിവാസസേ ഭവാൻ നമഃശിവായ പാഹിമാം
ഇന്ദുശേഖരാ ഗിരീശ പന്നഗേന്ദ്രഭൂഷണാ
സുന്ദരേശ്വരാ ജഗന്നിവാസ ഭക്തവത്സലാ
നിന്നുടെ കൃപാതിരേകമെന്നുമെന്നിലേശുവാൻ
തോന്നീടണമേ സദാ നമഃശിവായ പാഹിമാം
ഈശ്വരാ ഭവൽപ്രകൃതിയായിടുന്ന മായയിൽ
വിശ്വനായകാ വലിച്ചിടായ്കമാം ദയാനിധേ
നശ്വരങ്ങളൊയൊക്കെയിന്നു പാർക്കിലെന്റെ ദൈവമേ
വിശ്വവന്ദ്യവിഗ്രഹാ നമഃശിവായ പാഹിമാം
ഉത്തമപ്രവൃത്തി ചെയ്വതിന്നു നിത്യമെൻമനം
എത്തിടുന്നതിന്നുമത്രയല്ല ദൈവഭക്തിയിൽ
ശ്രദ്ധയും വിശിഷ്ടരിൽ ഗുരുത്വവും വരുത്തുവാൻ
അനുഗ്രഹിക്ക ദൈവമേ നമഃശിവായ പാഹിമാം.
https://www.facebook.com/മ്മടെ-ഗുരുവായൂർ-918405738228701/?
നമ പാർവ്വതീ പതയേ ഹരഹര മഹാദേവ!
ശങ്കര ധ്യാന പ്രകാരം എന്ന് തുടങ്ങുന്ന എഴുതി ഇടണേ ആരെങ്കിലും
ശങ്കരദ്ധ്യാനപ്രകാരം ഗ്രഹിയ്ക്ക നീ
തിങ്കൾ കലാഞ്ചിതം കോടീരബന്ധനം
ഗംഗാഭുജംഗവും നെറ്റിത്തടം തന്നി-
ലംഗജന്മാവിനെച്ചുട്ടോരു നേത്രവും
അർക്കചന്ദ്രന്മാർക്കിരിപ്പിടമായുള്ള
തൃക്കണ്ണു രണ്ടും തിരുനാസികാഭയും
സ്വർണ്ണപ്രഭാഭോഗികുണ്ഡലാലംകൃതം
കർണ്ണദ്വയം ചാരുഗണ്ഡഭാഗങ്ങളും
ബിബാധരോഷ്ഠവും ദന്തരത്നങ്ങളും
ബിംബോകലീലാവലോക സ്മിതങ്ങളും
ആനനാംഭോജവും കാളകൂടപ്രഭാ-
മാനനീയോജ്ജ്വലം കണ്ഠപ്രദേശവും
വക്ഷസ്ഥലോജ്ജ്വലത്സർപ്പാഹാരംലോക
രക്ഷാകരങ്ങളാം നാലുതൃക്കൈകളും
മാനും മഴുവും വരദാഭയങ്ങളും
ധ്യാനിക്കിലാനന്ദമേകും സനാതനം
ആലിലയ്ക്കൊത്തോരുദരപ്രദേശവും
ചാലവേ രോമാളികാളികാ ഭംഗിയും
ഭംഗ്യാ പുലിത്തോലുടുത്തോരു ശോഭയും
തുംഗം കടീതടം ഭംഗികാഞ്ചീശതം
ഊരുദ്വയം ചാരുജാനുയുഗ്മങ്ങളും
ചേരും കണങ്കാലടിത്താർവിലാസവും
ശ്രീപാദയുഗ്മേ വിളങ്ങും നഖങ്ങളും
ലോപം വരാതെ മനസ്സിലോർത്തീടണം
കേശാദിപാദവും പാദാദികേശവും
ഈശാനുരൂപം നിരൂപണം ചെയ്തുടൻ
അർച്ചനം തർപ്പണം നാമസങ്കീർത്തനം
ത്വച്ചരണാംബുജേ വന്ദനമർപ്പണം
ഭക്ത്യാ ശിവോഹം ശിവോഹമെന്നിങ്ങനെ
ഭക്തിപൂര്‍വ്വം സ്തുതിചെയ്യുന്നവൻ ശിവൻ
സായൂജ്യമെങ്കിലും സാരൂപ്യമെങ്കിലും
ശ്രീഭൂതനാഥൻ്റെ സാമീപ്യമെങ്കിലും
മർത്യൻ നിരൂപിച്ചു പൂജചെയ്തീടുകി-
ലായുരാന്തേ ലഭിച്ചീടുമറിക നീ
പാർവ്വതീദേവിയെക്കൂടെ സ്മരിക്കണം
സർവ്വകാലം മഹാദേവൻ്റെ സന്നിധൌ
ദന്തിവദനനും താരമകാരാതിയു-
മന്തികേ മേവുന്ന ദേവ വൃന്ദങ്ങളും
ഭൂതഗണങ്ങളും പോറ്റിതൻ കുറ്റനും
ചേതസി വന്നു വിളങ്ങേണമെപ്പോഴും
സന്തതിസൌഖ്യം വരുത്തേണമീശ്വരാ!
സന്താപമൊക്കെയൊഴിക്കേണമീശ്വരാ!
ബന്ധുക്കളുണ്ടായ് വരേണമെന്നീശ്വരാ!
ബന്ധമോക്ഷം വരുത്തീടേണമീശ്വരാ!
കീർത്തികല്യാണം വരേണമെന്നീശ്വരാ!
ആർത്തിദു:ഖങ്ങളകറ്റേണമീശ്വരാ!
മൂർത്തി സൌന്ദര്യം വരേമെന്നീശ്വരാ!
ഇത്ഥം നിജാഗ്രഹം പ്രാർത്ഥിച്ചുകൊണ്ടുടൻ
കൃത്തിവാസസ്സിനെ സേവചെയ്താൽ ശുഭം
ഭദ്രനൈവേദ്യമുണ്ടാക്കി നിരക്കവേ
ഭദ്രസന്പൽക്കരമായിട്ടു ചേരുവാൻ
അപ്പം മലരവിൽ നാളികേരം ഗുളം
പാൽപ്പായസം നല്ല ശർക്കരപ്പായസം
പാലിളന്നീരും പഴങ്ങളും മോദകം
കാലാരി പൂജയ്ക്കു വേണ്ടുന്നതൊക്കവേ
ആകുലം കൂടാതെ പൂജിച്ചി വിപ്രരെ
പാരണം ചെയ്തു ഭുജിപ്പിച്ചു മൃഷ്ടമായ്
വസ്ത്രാദി സർവ്വം യഥാശക്തി ദക്ഷിണ
തത്രാപി ഭക്തിക്കു തക്കവണ്ണം ഫലം
സായന്തനം കഴിഞ്ഞാരാധന കഴി-
ച്ചായവണ്ണം ദ്വിജപ്രീതിയും ചെയ്തുടൻ
തന്മൂലമായുള്ള ദോഷങ്ങൾ നീങ്ങുവാൻ
മാരാരിയെ പ്രണമിച്ചു പതുക്കവേ
പാരണം ചെയ്തു സുഖിച്ചു വസിക്ക നീ
🙏🙏🙏🙏
🙏🙏🙏🙏
സർ നന്ദി
ശിവപുരാണം പാരായണം ചെയുന്നതിന് മുമ്പ് ചൊല്ലുന്ന കീർത്തനം 4എണ്ണം അറിയുന്നവർ കമന്റ് ചെയ്യോ
You have this song's audio?
MGM National Harbor - Mapyro
Find MGM National 제천 출장샵 Harbor (mgmresorts.mgmresorts.com) location in 논산 출장샵 Washington, D.C. 진주 출장안마 and explore other nearby 용인 출장샵 casinos, shopping, and dining options 논산 출장샵
അനാദ്യന്തമാത്മം പരം തത്വമർത്ഥം എന്നാണെന്നു തോന്നുന്നു തുടക്കം,ഉറപ്പില്ല ക്ഷമിക്കണം.ഒട്ടു തിരഞ്ഞു, ഒന്ന് ഇവിടെ കൊടുക്കാമോ ശിവ ശ്ലോകം.
Post a Comment